യുഎഇ > പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ സര്‍ക്കാറിന്റെ നടപടി ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നല്‍കുന്നതെന്ന് ഓര്മ.
നോര്‍ക്കയുടെ നേതൃത്വത്തിലാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. 550 രൂപക്ക് 18 നും 60 നും ഇടയിലുള്ള പ്രവാസികള്‍ക്കും അവരൊടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാന്‍ കഴിയും. 2 ലക്ഷം രൂപവരെയാണ് ഇപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. നോര്‍ക്കയുടെ വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാന്‍ കഴിയും. ന്യൂ ഇന്ത്യാ അഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ 500 രൂപ ഉണ്ടായിരുന്ന പെന്ഷന് 2000 രൂപയാക്കിയതും, കോവിഡ് കാലത്ത് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് 5000 രൂപ ധനസഹായം നല്‍കിയതുമെല്ലാം പ്രവാസികളെ ഈ സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുന്നു എന്നതിന്റെ മുന്‍ ഉദ്ധാഹരണങ്ങളാണെന്ന് ഓര്മ അഭിപ്രായപ്പെട്ടു.
എല്ലാ പ്രവാസികളും സര്‍ക്കാര്‍ ഒരുക്കിത്തരുന്ന ഇന്‍ഷുറന്‍സ് പദ്ധതി പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം പ്രവാസി ക്ഷേമപദ്ധതി നടപ്പാക്കുന്ന സര്‍ക്കാറിനെ അഭിവാദ്യം ചെയ്യുകയാണെന്നും ഓര്മ ജ.സെക്രട്ടറി കെ.വി.സജീവനും പ്രസിഡണ്ട് അന്‍വര്‍ ഷാഹിയും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..