08 August Saturday

പ്രവാസികളെ ചേർത്തുപിടിച്ച് 'ഓർമ്മ'; സൗജന്യ ചാർട്ടേർഡ് ഫ്‌ളൈറ്റ് കോഴിക്കോട്ടേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jun 11, 2020

ദുബായ് > പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻയുഎഇയിലെ 'ഓർമ്മ' കൂട്ടായ്മഏർപ്പെടുത്തുന്ന ചാർട്ടേഡ് വിമാനം അടുത്ത ആഴ്ച ദുബായിൽ നിന്ന്കോഴിക്കോട്ടേക്ക്. പൂർണ്ണമായും സൗജന്യമായാണ് ഈ വിമാനത്തിൽ പ്രവാസികളെ നാട്ടിൽ എത്തിക്കുക. 180 യാത്രക്കാരാണ്വിമാനത്തിൽ ഉണ്ടാവുകയെന്ന് ലോക കേരള സഭാംഗം എൻ കെ കുഞ്ഞഹമ്മദ്,കൂട്ടായ്മയുടെപ്രവർത്തകരായ അബ്ദുൽ റഹ്മാൻ, അബ്ദുൽറഷീദ്എന്നിവർ അറിയിച്ചു.

ഇന്ത്യൻ എംബസിയുടെ പട്ടികയിൽ രെജിസ്റ്റർ ചെയ്ത് ടിക്കറ്റിന് പണമില്ലാതെയും അവസരം കിട്ടാതെയും കാത്തിരുന്ന ഏറ്റവും അർഹരായ 180 പേരെയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം നാട്ടിലേക്കു മടങ്ങാനായി രെജിസ്റ്റർ ചെയ്ത് കാത്തിരുന്ന മലയാളി പ്രവാസികളിൽ അർഹരായ 100 പേർക്ക് സൗജന്യ ടിക്കറ്റുകൾ നൽകാനാണ് 'ഓർമ്മ' ആദ്യം തീരുമാനിച്ചിരുന്നത്. ഈ അറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിന് അപേക്ഷകളാണ് സംഘടനയ്ക്ക് ലഭിച്ചത്. എന്നാൽ അർഹരായ പലരും ലിസ്റ്റിൽ ഉൾപ്പെടാതെ വന്ന സാഹചര്യത്തിലാണ് ചാർട്ടേഡ് വിമാനമെന്ന സാധ്യത പ്രയോജനപ്പെടുത്താൻ'ഓർമ്മ' തീരുമാനിച്ചതെന്നു ലോക കേരള സഭാംഗമായ എൻ കെ കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ എംബസിയുടെ പട്ടികയിൽ രജിസ്റ്റർ ചെയ്ത് ടിക്കറ്റിന് പണമില്ലാതെയും അവസരം കിട്ടാതെയും കാത്തിരുന്ന ഏറ്റവും അർഹരായ 180 പേരെയാണ് ഈ ആദ്യഘട്ടത്തിൽ തെരെഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ഘട്ട വിമാനം ഉടൻ ഉണ്ടാകുമെന്നും രണ്ടാം ഘട്ടത്തിൽ സർക്കാർ നിര്‌ദേശപ്രകാരമുള്ള ടിക്കറ്റ് നിരക്കായിരിക്കും ഈടാക്കുകയെന്നും ഓർമ്മ പ്രവർത്തകർവ്യക്തമാക്കി. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top