യുഎഇ> പ്രവാസികള്‍ക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും പകരുന്ന സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് യു എ ഇ ഓവര്‍സീസ് മലയാളി അസോസിയേഷന് (ഓര്മ).തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചത് ഒരുപാട് പേര്‍ക്ക് ഗുണകരമാകുമെന്ന് ലോകകേരള സഭാംഗവും ഓര്മ രക്ഷാധികാരിയുമായ എന്‍ കെ കുഞ്ഞുമുഹമ്മദ്ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും.ഇവര്‍ക്ക് താല്പര്യമനുസരിച്ച് നൈപുണ്യ പരിശീലനം നല്കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായവും ലഭ്യമാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു.
സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയും പ്രഖ്യാപിച്ചു.പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കാനും പ്രവാസി പെന്ഷന് തുക3500 രൂപയായി ഉയര്‍ത്താനുമുള്ള തീരുമാനം സര്‍ക്കാരിന്റെ പ്രവാസി സൗഹൃദനയത്തിന് ഉദാഹരണമാണെന്ന് ഓര്മ ജനറല്‍ സെക്രട്ടറി കെ സജീവനും പ്രസിഡന്റ് അന്‍വര്‍ ഷാഹിയുംചൂണ്ടിക്കാട്ടി.
കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും പ്രഖ്യാപനമുണ്ട്.ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം ലോക കേരള സഭ മൂന്നാംസമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..