13 July Monday

നാട്ടിലേക്ക്‌ പോകാൻ പണമില്ലാതെ വിഷമിക്കുന്നവർക്ക്‌ സഹായമായി ഓർമ ദുബായ്‌

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020


ദുബായ്‌> യു എ ഇ യിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുപോകാനായി രെജിസ്റ്റർ ചെയ്ത്, ടിക്കറ്റെടുക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന  മലയാളി പ്രവാസികളിൽ ഏറ്റവും അർഹരായവർക്ക് ടിക്കറ്റ് നൽകി സഹായിക്കുമെന്ന് യു എ ഇ യിലെ ഇടതു സാംസ്‌കാരിക സംഘടന ഓർമ്മ ദുബായ് അറിയിച്ചു.

 ഇക്കാര്യം ഓർമയുടെ ഭാരവാഹികൾ നോർക്ക വഴി സംസ്ഥാന സർക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി ഇന്ന് പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. സഹായം ആവശ്യമുള്ള അർഹരായ മലയാളി പ്രവാസികൾ ഓർമ്മ-ദുബായ് യുമായി വാട്ട്സ് ആപ്പിലോ ഇ മെയിലിലോ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.  Whts App No : 055 1388 762. ഇമെയിൽ : ormadxb1981@gmail.com.


പ്രധാന വാർത്തകൾ
 Top