Deshabhimani

കൽബയിലെ ഉപേക്ഷിക്കപ്പെട്ട വീടുകൾ പൊളിക്കാനും, നഷ്ടപരിഹാരം നൽകാനും ഉത്തരവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 03:40 PM | 0 min read

ഷാർജ > കൽബ സിറ്റിയുടെ മനോഹാരിതയെ നശിപ്പിക്കുന്ന ഉപേക്ഷിക്കപ്പെട്ട വീടുകൾ നീക്കം ചെയ്യാനും വീടുകൾക്ക് വില കണക്കാക്കി ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിന്‍ മുഹമ്മദ് അൽഖാസിമി ഉത്തരവിട്ടു.

ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയിൽ സംപ്രേഷണം ചെയ്ത ഡയറക്റ്റ് ലൈൻ പ്രോഗ്രാമിൽ ആണ് നിർദേശം നൽകിയത്. ഷെയ്ക്ക് സുൽത്താന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട് ഷാർജ മുനിസിപ്പാലിറ്റി രണ്ട് ഘട്ടങ്ങളിലായി അൽ ഷനൂഫിലെ നിലങ്ങൾ നിരത്തിത്തുടങ്ങി. ഇതിൽ 70% ത്തോളം പൂർത്തിയായി. ബാക്കിയുള്ളവ ഉടനെ പൂർത്തീകരിക്കും.



deshabhimani section

Related News

0 comments
Sort by

Home