25 May Monday

സൗദിയിൽ 60 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കു ഓണ്‍ ലൈന്‍ പഠനം ലഭ്യമാക്കി

എം എം നഈംUpdated: Monday Mar 23, 2020


ദമ്മാം> - കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ഓണ്‍ ലൈന്‍ മുഖേന പഠന സൗകര്യം ലഭ്യമാക്കിയതായി സൗദി വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ശൈഖ് അറിയിച്ചു.

പൊതു സ്‌കൂളുകളില്‍ പഠനം നടത്തുന്ന 60 ലക്ഷം വിദ്യാര്‍ത്ഥകള്‍ക്ക് ഓണ്‍ ലൈന്‍ മുഖന പഠനം സൗകര്യം ലഭ്യമാക്കിയിരുന്നു. കൂടാതെ പതിനാറ് ലക്ഷം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിദൂര പഠന പദ്ദതി പ്രകാരം ക്ലാസ്സുകള്‍ നല്‍കിയിരുന്നു.

കോവിഡ് വ്യാപനത്തെതുടർന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് വായ്പ തിരിച്ചടവിന് മൂന്ന് മാസക്കാലത്തെ സാവകാശം നൽകാൻ  സൗദിൃ മോണിറ്ററിംഗ് അതോറിറ്റി (സമ) ബാങ്കുകൾക്ക് നിർദ്ദേശം നൽകി.  നിലവിൽ വായ്പയെടുത്തിരിക്കുന്ന ആരോഗ്യമേഖലയിലെ ജീവനക്കാർ  വായ്പ തുക മൂന്ന് മാസം കഴിഞ്ഞ്  അടച്ചാൽ മതി


പ്രധാന വാർത്തകൾ
 Top