22 October Tuesday

ഹിന്ദി ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അപലപനീയം: കേളി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

റിയാദ് >  ഹിന്ദി ഭാഷ രാജ്യവ്യാപകമായി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം അപലപനീയമാണെന്ന്‌ കേളി സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഹിന്ദിയുടെ പേരിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം കാശ്മീര്‍ വിഷയത്തിലെ തെറ്റായ നടപടിക്കെതിരേയും സാമ്പത്തിക രംഗത്തെ പിടിപ്പുകേടുകള്‍ക്കെതിരെയുമുള്ള പ്രതിഷേധങ്ങളില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനും, ആര്‍എസ്എസിന്‍റെ ‘ഒരുമതം, ഒരു സംസ്‌കാരം, ഒരു രാഷ്ട്രം’  എന്ന  ലക്‌ഷ്യം പൂര്‍ത്തികരിക്കാനുമാണെന്നും  ജനങ്ങള്‍ അത്തരം ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഹിന്ദിയെ മാത്രം അംഗീകരിച്ച് മറ്റുള്ളവയെ അവഗണിക്കാനുള്ള ശ്രമം തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും കേളി പ്രസ്താവനയില്‍ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top