28 November Monday

പ്രതിഭാ ഏകദിന വോളിബോള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Friday Sep 2, 2022
 
മനാമ > ബഹ്‌റൈന്‍ പ്രതിഭ  മുഹറഖ് മേഖല കമ്മിറ്റി കായിക വിഭാഗം ബഹ്‌റിനിലെ പ്രമുഖ  ടീമുകളെ അണിനിരത്തി വെള്ളിയാഴ്ച ഏകദിന വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. രാവിലെ 7.30 മുതല്‍ വൈകിട്ട് ആറു വരെ സല്‍മാനിയയിലെ അല്‍ ഖദീസിയ കള്‍ച്ചറല്‍ ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.  
 
റിഫ സ്റ്റാര്‍ ബഹ്‌റൈന്‍, ആന്‍ഡലൂസ് വോളി സ്‌പൈക്കേഴ്‌സ്, ജുഫൈര്‍ ഫ്രന്റ്‌സ്, വിക്ടോറിയ സ്‌ക്രട്‌സ് ഫിലിപ്പൈന്‍സ്, ലങ്കാലി നേപ്പാള്‍, അല്‍ ഒസ്‌റ ബഹ്‌റൈന്‍, പര്‍ബത് വോളിബാള്‍ നേപ്പാള്‍, സിഞ്ച് ഫ്രന്റ്‌സ് എന്നീ ടീമുകള്‍ കോര്‍ട്ടിലിറങ്ങും. 
 
മത്സരം വീക്ഷിക്കാന്‍ മുഴുവന്‍ കായിക പ്രേമികളെയും ക്ഷണിക്കുന്നതായി  പ്രസിഡണ്ട് അനില്‍ കുമാര്‍ കണ്ണപുരം, ആക്ടിംഗ് സെക്രട്ടറി ഷിജു, കണ്‍വീനര്‍ ഷംജിത് കോട്ടപ്പള്ളി, ഗിരീഷ് കല്ലേരി എന്നിവര്‍ അറിയിച്ചു.
 
 
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top