13 May Thursday

തോമസ് കെ തോമസിന്റെ വിജയത്തിനൊപ്പം ഒ എൻ സി പി കുവൈറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


കുവൈറ്റ് സിറ്റി> കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിപിണറായി വിജയൻ നേതൃത്വം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും എൻ സി പി യുടെ സ്ഥാനാർത്ഥികളായി മത്സരിച്ച ഒ എൻ സി പി കുവൈറ്റ്  രക്ഷാധികാരിയായ തോമസ് കെ തോമസിന്റേയും, എ കെ ശശീന്ദ്രന്റേയും, മറ്റു ഇടതു സ്ഥാനാർത്ഥികളുടേയും വിജയാഹ്ലാദത്തിൽ ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി. വിജയം  കേക്ക് മുറിച്ച് ആഘോഷിച്ചു .

ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി  അധ്യക്ഷതനായി. ഒ എൻ സി പി കുവൈറ്റ് ട്രഷറർ രവീന്ദ്രൻ , തോമസ് കെ തോമസിന്റെ സഹോദരൻ ജോൺ തോമസ് കളത്തിപറമ്പിൽ, യുണൈറ്റഡ് സ്കൂൾ മാനേജർ അഡ്വ. ജോൺ തോമസ് എന്നിവർ സംസാരിച്ചു. അനന്തകൃഷ്ണൻ കൈനകരി, ടോണി മാത്യു, സജി ജോൺ ജേക്കബ് എന്നിവരും ഒ എൻ സി പി അംഗങ്ങളും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top