17 September Tuesday

ഒ എന്‍ സി പി കുവൈറ്റ് ചര്‍ച്ചാസമ്മേളനം- 'ലോക്‌സഭ ഇലക്ഷനും മതേതര ഇന്ത്യയും'

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019

 കുവൈറ്റ് > ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി, 2019 ലെ ഇന്ത്യയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്   'ലോകസഭ ഇലക്ഷനും  മതേതര ഇന്ത്യയും'  എന്ന വിഷയത്തെ ആസ്പദമാക്കി 2019 ഏപ്രില്‍ 13 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച്  ചര്‍ച്ചാസമ്മേളനം സംഘടിപ്പിക്കുന്നു.

കുവൈറ്റിലെ വിവിധ മേഖലയിലെ സംഘടന നേതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ച സമ്മേളനത്തിലേക്ക്  ഇന്ത്യക്കാരായ എല്ലാ മതേതര വിശ്വാസികളെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 97579814, 99434036 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

 


പ്രധാന വാർത്തകൾ
 Top