19 November Tuesday

ഓണം‐കേരളപ്പിറവി ആഘോഷം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

മനാമ >  ബഹ്‌റൈനിലെ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ (ഇസഡ്ജിസി അലംനി ബഹ്‌റൈന്‍) ഓണം-‐കേരളപ്പിറവി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഒരു ദിനം നീണ്ട പരിപാടിയില്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അടക്കം നിരവധി പേര്‍ പങ്കെടുത്തു. ഓണസദ്യയും വിവിധ കലാ പരിപാടികളും അരങ്ങേറി. ചെയര്‍മാന്‍ പ്രജി ചേവായൂര്‍ അലംനി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഫെന്‍ ആര്‍ട്‌സ് സെക്രട്ടറി ജെസ്‌ലി നിസാര്‍, ജനറല്‍ ക്യാപ്റ്റന്‍ ജിജു എന്നിവര്‍ നേതൃത്വം നല്‍കി. മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം ഡോക്ടര്‍ ജലീലും പുതിയ അംഗങ്ങളും നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അരവിന്ദ് ബാബു സ്വാഗതവും ബിജു ചേരല്‍ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top