20 November Wednesday

ജില്ലാ അസോസിയേഷന്‍ ഓണം - ഈദ് ആഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

കുവൈറ്റ് സിറ്റി> കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്, ഓണം- ഈദ് ആഘോഷം ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഖൈത്താനില്‍വെച്ച് സംഘടിപ്പിച്ചു. ചടങ്ങ്‌ അല്‍മുല്ല എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് ഹെഡ് ജോണ്‍ സൈമണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശ്രീനീഷ് ശ്രീനിവാസന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ നജീബ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ സംസാരിച്ചു.

ദേശീയ-സംസ്ഥാന തലങ്ങളില്‍ തിളങ്ങിയ വോളിബോള്‍ കോച്ച് അബ്ദുള്‍ നാസറിന് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ അസോസിയേഷന്‍ അംഗങ്ങളുടെ മക്കള്‍ക്കിടയില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കു പുരസ്‌കാരങ്ങള്‍ നല്‍കി. ജാവേദ് ബിന്‍ ഹമീദ് സ്വാഗതം ആശംസിക്കുകയും, ട്രഷറര്‍ വിനീഷ്.പി.വി  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ബാലവേദി പ്രവര്‍ത്തകരും മഹിളാവേദി പ്രവര്‍ത്തകരും അസോസിയേഷനിലെ മറ്റു അംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍,  വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ആകര്‍ഷണമായിരുന്നു.

 


പ്രധാന വാർത്തകൾ
 Top