22 October Tuesday

കുന്നംകുളം കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
മനാമ > ബഹ്റൈനിലെ കുന്നംകുളം നിവാസികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. സൽമാനിയയിലെ അൽ സുഖയ്യ റസ്റ്റോറനിൽ നടന്ന ഓണാഘോഷം സന്തോഷ്‌ കൈലാസ്‌ ഉദ്ഘാടനം ചെയ്‌തു. കുട്ടികളുടെ കലാ പരിപാടികളും ഓണസദ്യയോടും കൂടി സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് സുകുമാരൻ കൊങണൂർ നേതൃത്വം നൽകി. പ്രസിഡന്റ്‌ ജോയ്‌ ചൊവ്വന്നൂർ അധ്യക്ഷത വഹിച്ചു.  ജനറൽസെക്രട്ടറി ജെറി കോലാടി സ്വാഗതവും ട്രഷറർ അരുൺ രാംദാസ്‌ നന്ദിയും പ്രകാശിപ്പിച്ചു.
 

പ്രധാന വാർത്തകൾ
 Top