23 November Saturday

മാവേലിക്കര അസോസിയേഷൻ കുവൈറ്റ് "ചിങ്ങനിലാവ് 2019' സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2019

കുവൈറ്റ് സിറ്റി >  മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഓണാഘോഷം "ചിങ്ങനിലാവ് 2019' വിവിധ കല പരിപാടികൾ കൊണ്ട് സമ്പന്നമായി. പൊതുസമ്മേളനം ലോക കേരള സഭ അംഗം ശ്രീമലാൽ മുരളി ഉദ്‌ഘാടനം ചെയ്തു. മാവേലിക്കര അസോസിയേഷൻ പ്രസിഡന്റ്‌ മനോജ് പരിമണത്ത്‌ അധ്യഷനായി. സംഘടനയുടെ രക്ഷാധികാരി ബിനോയ് ചന്ദ്രൻ, ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ രാജീവ് നാടുവിലേമുറി, സംഘടനയുടെ അഡ്വൈസറി ബോർഡ് അംഗങ്ങളായ എ ഐ  കുര്യൻ , നൈനാൻ ജോൺ , വനിതാ വിഭാഗം ചെയർപേഴ്സൺ പൗര്ണമി സംഗീത്,  ജെറി ജോൺ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജി. എസ്  പിള്ളൈ സ്വാഗതവും  പ്രോഗ്രാം കൺവീനർ പ്രമോദ് ചെല്ലപ്പൻ നന്ദിയും പറഞ്ഞു. പിന്നണി ഗായിക ലേഖ അജയും സംഘവും അവതരിപ്പിച്ച ഗാനമേളയും, ഉഷാ തൃശ്ശൂരും പൊലിക്കനാടൻ പാട്ടുകുട്ടവും അവതരിപ്പിച്ച  നാടൻ പാട്ടും ഓണാഘോഷങ്ങൾക്ക് പകിട്ടേകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top