22 September Tuesday

ഒമാന്‍: ശനിയാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇല്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

മസ്‌കത്ത്: കൊറോണവൈറസ് കേസുകള്‍ പടരുന്നത് തടയാനായി ഒമാന്‍ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ ലോകഡൗണ്‍ ശനിയാഴ്ച ഒഴിവാക്കും. രാജ്യത്ത് ഏര്‍പ്പെടുത്തിയ രാത്രി കാല സഞ്ചാര വിലക്കിന്റെ സമയം കുറക്കാനും ബുധനാഴ്ച സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.

 
കൊറോണവൈറസ് കേസുകളും മരണവും വര്‍ധിച്ച പാശ്ചാത്തലത്തിലാണ് ജൂലൈ 25 മുതല്‍ ആഗസ്ത് എട്ട് വരെ ലോക്ഡൗണ്‍ ചുമത്തിയത്.  പുതിയ തീരുമാനപ്രകാരം ശനിയാഴ്ച പുലര്‍ച്ചെ ആറു മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ ലോക്ഡൗണ്‍ പിന്‍വലിക്കും. 
ശനിയാഴ്ച മുതല്‍ ആഗസ്ത് 15 വരെ രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് സഞ്ചാര വിലക്ക് പ്രാബല്ല്യത്തിലുണ്ടാവുക. 
 
അതേസമയം, ദോഫാര്‍ ഗവര്‍ണറേറ്റ് ലോക്ഡൗണ്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരാനും തീരുമാനിച്ചതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
 
കഴിഞ്ഞ മാസം ഒമാനില്‍ കോവിഡ്-19 കേസുകള്‍ ഗണ്യമായി വര്‍ധിച്ചിരുന്നു. കൊറോണവൈറസ് കേസുകളില്‍ ഗള്‍ഫില്‍ സൗദിക്കും ഖത്തറിനും പിന്നില്‍ മൂന്നാം സ്ഥാനത്തിയതോടെയാണ് രാജ്യത്ത് പെരുന്നാള്‍ അവധികൂടി കണക്കിലെടുത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവില്‍ മരണ നിരക്കില്‍ ഒമാന്‍ രണ്ടാംസ്ഥാനത്താണ്.
 
ബുധനാഴ്ച രാത്രിവരെയുള്ള കണക്ക് പ്രകാരം 80,286 പേര്‍ക്ക് ഇതുവരെ രോഗം സ്ഥീരീകരിച്ചു. ഇതില്‍ 488 പേര്‍ മരിച്ചു. 69,803 പേര്‍ക്ക് രോഗം ഭേദമായി. 
ബുധനാഴ്ച  585 പുതിയ കേസുകളും അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top