മസ്കത്ത്: അമ്പതാം ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി വിദേശികള്‍ ഉള്‍പ്പെടെ 390 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖ് പ്രത്യേക മാപ്പ് നല്കി. ഇതോടെ ഇവര്‍ ജയില്‍ മോചിതരാകും. രാജകീയ മാപ്പ് ലഭിച്ചവില് 150 വിദേശ തടവുകാരും ഉള്‍പ്പെടും.
കഴിഞ്ഞ ഏപ്രില്‍ ആദ്യ വാരം 336 വിദേശികള്‍ ഉള്‍പ്പെടെ 599 തടവുകാര്‍ക്ക് സുല്‍ത്താന്‍ മാപ്പ് നല്‍കിയിരുന്നു.
ബധനാഴ്ചയാണ് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നത്. 25 നും 26 നും രാജ്യത്ത് അവധി നല്കി. ദേശീയ ദിനത്തിലല്ല, തുടര്‍ന്നു വരുന്ന ആഴ്ചയിലാണ് ഒമാനില്‍ സാധാരണ അവധി അനുവദിക്കാറ്.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഒരു മാസം നീളുന്ന മെയ്ഡ്ഇന്ഒമാന് പ്രമോഷന് ഉള്‍പ്പെടെ നിരവധി അനുസ്മരണ പരിപാടികള്‍ രാജ്യത്തുടനീളം നടക്കും. ഒമാനി യുവാക്കളുടെ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം ലക്ഷ്യമിട്ടാണ് പരിപാടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..