ചരിത്രം സൃഷ്ടിച്ച് ഒമാൻ: ആദ്യ റോക്കറ്റ് ‘ദുക്ം-1’ വിജയകരമായി വിക്ഷേപിച്ചു
മസ്കത്ത് > മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണ പരീക്ഷണമായി ചരിത്രം സൃഷ്‌ടിച്ച ഒമാന്റെ ആദ്യ പരീക്ഷണ റോക്കറ്റ് "ദുക്ം-1" വിജയകരമായി വിക്ഷേപിച്ചു. ഡിസംബർ 4 ന് വിക്ഷേപിക്കാൻ തയ്യാറെടുത്ത ദുകം-1 റോക്കറ്റിന്റെ വിക്ഷേപണം കലാവസ്ഥ അനുകൂല മല്ലാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു.
പരീക്ഷണാത്മക ശാസ്‌ത്രീയ റോക്കറ്റുകൾ വിക്ഷേപിക്കുന്ന പ്രക്രിയയ്‌ക്ക് വിക്ഷേപണ സമയത്തെ ഘടകങ്ങളുടെയും കാലാവസ്ഥയുടെയും അടയാളപ്പെടുത്തി കൃത്യമായ ശാസ്ത്രീയ കണക്കുകൂട്ടലുകൾ ആവശ്യമാണ്, കാറ്റിൻ്റെ വേഗതയും അന്തരീക്ഷത്തിൽ വിക്ഷേപിക്കുമ്പോൾ റോക്കറ്റിൻ്റെ വലുപ്പത്തിനും വേഗതയ്ക്കും അനുയോജ്യ കാലാവസ്ഥ ആവശ്യമായതിനാലാണ് ഷെഡ്യുൽ ചെയ്തിരുന്ന സമയത്ത് വിക്ഷേപിക്കാൻ കഴിയാതെ വന്നത്.
ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ നാഷണൽ സ്‌പേസ് സർവീസസ് കമ്പനി ആണ് വിക്ഷേപണം നടത്തിയത്. ബഹിരാകാശ മേഖലയിലേക്കുള്ള ഒമാൻ്റെ പ്രവേശനമായിരുന്നു ദൗത്യം. 18 ഡിഗ്രി വടക്കും 56 ഡിഗ്രി കിഴക്കും കോർഡിനേറ്റുകളിൽ സ്ഥിതി ചെയ്യുന്ന ദുക്മിലെ വിലായത്തിന് തെക്ക് ഒരു ആഗോള സൈറ്റിൽ നിന്ന് പ്രാദേശിക സമയം രാവിലെ 10:05 നാണ് റോക്കറ്റ് വിക്ഷേപിച്ചത്.
0 comments