28 May Thursday

ഒമാന്‍ മലവെള്ളപാച്ചിലിൽ വീണ മലയാളികളുടെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകന്‍Updated: Monday Mar 23, 2020

വിജീഷ്‌, സുജിത്‌


മസ്‌കത്ത്> ഒമാനിലെ ഇബ്രിയില്‍ മലവെള്ളപാച്ചലില്‍ കാണാതായ മലയാളികളുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ തലശ്ശേരി സ്വദേശി വിജീഷ് (37), കൊല്ലം സ്വദേശി സുജിത് (31) എന്നിവരാണ് മരിച്ചത്.

കുത്തൊഴുക്കുള്ള അരുവി  മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പെട്ടാണ് അപകടം. ഒമാന്‍ തീരത്ത് രൂപപ്പെട്ട അല്‍റഹ്മ ന്യൂനമര്‍ദത്തിന്റെ ഫലമായി ഇബ്രി മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതാണ് മലവെള്ളപാച്ചിലിന് കാരണമായത്.മസ്‌കത്തില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ അപകടം.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകരും ഇബ്രിയിലെ അറാഖില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നവരാണ് ഇവര്‍. ഞായറാഴ്ച രാത്രി ഏഴോടെയാണ് അപകടം. ഒഴുക്കില്‍പ്പെട്ട വാഹനത്തില്‍ നിന്ന് ഇവര്‍ കൂട്ടുകാരനെ ഫോണില്‍ സഹായത്തിനായി ബന്ധപ്പെട്ടിരുന്നു. ഹെലികോപ്ടര്‍ സഹായത്തോടെയുള്ള തെരച്ചിലില്‍ തിങ്കളാഴ്ച പകലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


പ്രധാന വാർത്തകൾ
 Top