07 June Sunday

സൗദിയില്‍ എണ്ണയുടെ ആഭ്യന്തരവില ഇനി എല്ലാ മാസവും പുനര്‍നിര്‍ണയിക്കും

എം എം നഈം Updated: Monday Feb 17, 2020

ദമ്മാം> സൗദിയില്‍ ആഭ്യന്തര ഉപയോഗത്തിന്നുള്ള എണ്ണയുടെ വില്‍പന വില ഇനിമുതല്‍ എല്ലാ മാസവും പുനര്‍നിര്‍ണയിക്കുമെന്ന് സൗദി അരംകോ അറിയിച്ചു. 16 മുതല്‍
 സൗദിയില്‍ ആഭ്യന്തര ഉപയോഗത്തിനുള്ള 91 ന്  വില 1.55 റിയാലായിരിക്കും. 95ന്റെ വില 2.11 ആയിരിക്കുമെന്ന് അരംകോ വ്യക്തമാക്കി.

എല്ലാ മൂന്ന് മാസത്തിലൊരിക്കലാണ് പെട്രോളിനു വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ സൗദിയില്‍ നിന്നുള്ള പെട്രോള്‍ കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ എല്ലാ മാസവും പത്താം തീയതി വില പുനര്‍നിര്‍ണയിക്കുകയും പതിനൊന്നാം തീയതി പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യും



 


പ്രധാന വാർത്തകൾ
 Top