12 July Sunday

ഇന്ത്യയില്‍ നിന്നും 200 നഴ്‌സുമാരെ സൗദി തിരിച്ചെത്തിച്ചു

എം എം നഈംUpdated: Friday May 15, 2020


ദമ്മാം >സൗദിയില്‍ നിന്നും അവധിക്കു പോയി കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്ന്് ഇന്ത്യയില്‍ കുടുങ്ങിപ്പോയ നഴസുമാരുള്‍പ്പടെ 200 ല്‍പരം ആരോഗ്യ ജീവനക്കാരെ സൗദിയില്‍ തിരിച്ചെത്തിച്ചു.

അവധിക്കു പോയി രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ആരോഗ്യ പ്രവർത്തകരെ തിരികെ എത്തിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രതേക നിര്‍ദേശം നല്‍കുകയായിരുന്നു. തബുക് വിമാനത്താവളം വഴിയാണ് പ്രതേക വിമാനത്തില്‍ ഇവരെ എത്തിച്ചത്

തിരിച്ചെത്തിയ നഴ്‌സുമാര്‍ക്കും മറ്റും പൂച്ചെണ്ടുകള്‍ നല്‍കി വിമാനത്താവളത്തില്‍ അധികൃതര്‍ സ്വീകരിച്ചു. തുടര്‍ന്ന് ബസ്സുകളില്‍ അതാത് സ്ഥലങ്ങളിൽ എത്തിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top