20 June Sunday

മലയാളി നഴ്‌സിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
 
ബുറൈദ: സൗദിയിലെ ബുറൈദയില്‍ കഴിഞ്ഞ ദിവസം നിര്യാതയായ ആലപ്പുഴ പുളിങ്ങോട് സ്വദേശിനി സുജ സുരേന്ദ്രന്റെ (26) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഇതിന്റെ ഭാഗമായി ബുറൈദയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
 
അല്‍ റാസ് ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായിരുന്നു. അസഹനീയമായ തലവേദനയെ തുടര്‍ന്ന് ജൂണ്‍ 14നാണ് സുജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ജൂലൈ രണ്ടിനാണ് മരണം. 
 
റിയാദില്‍ ദുബായ് വഴിയുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ബുധനാഴ്ച രാവിലെ 10ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം യുഎന്‍എയുടെ ആംബുലന്‍സില്‍ ജന്മനാട്ടിലെത്തിക്കും. അച്ഛന്‍: സുരേന്ദ്രന്‍, അമ്മ: ശകുന്തള. 
 
ഖസീം പ്രവാസി സംഘം പ്രവര്‍ത്തകനും യുഎന്‍എ അംഗവുമായ മിഥുന്‍ ജേക്കബ്, സാമൂഹ്യപ്രവര്‍ത്തകന്‍ സലാം പാറട്ടി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിത്തീകരിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top