27 September Sunday

നോര്‍ക്ക ക്ഷേമനിധി പദ്ധതികളും പ്രവാസി നിയമങ്ങളും: ചര്‍ച്ചാക്ലാസ്സ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

മനാമ> ബഹറിന്‍ പ്രതിഭ മുഹറഖ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍, നോര്‍ക്ക - പ്രവാസി ക്ഷേമനിധി പദ്ധതികളെകുറിച്ചും പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമവശങ്ങളെകുറിച്ചും വിശദമായ ക്ലാസും ചര്‍ച്ചയും മുഹറഖ് ഹാലയിലെ യൂസഫ് ഹസന്‍ മജ്‌ലിസില്‍ വെച്ച് നടന്നു.

 പ്രതിഭ മുഹറഖ് യൂണിറ്റ് സെക്രട്ടറി ബിനു കരുണാകരന്‍ സ്വാഗതം പറഞ്ഞ പരിപാടി യൂണിറ്റ് പ്രസിഡണ്ട് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ പരിപാടി ഉത്ഘാടനം ചെയ്തു. നിയമ ക്ലാസ് നോര്‍ക്ക ലീഗല്‍ കണ്‍സല്‍ടെന്റ് അഡ്വ: ശ്രീജിത്ത് കൃഷ്ണനും പ്രവാസി ക്ഷേമനിധി പദ്ധതികളെക്കുറിച്ച് പ്രതിഭ മുന്‍ സെക്രട്ടറി ഷെറീഫ് കോഴിക്കോടും  നോര്‍ക്ക സേവനകളെക്കുറിച്ചു കേരളീയ സമാജം നോര്‍ക്ക-ചാരിറ്റി ജനറല്‍ കണ്‍വീനര്‍ കെ ടി സലീമും വിശദീകരിച്ചു.


നൂറില്‍പരം ആള്‍ക്കാര്‍ പങ്കെടുത്ത പരിപാടിയില്‍ സദസില്‍ നിന്നും ഉന്നയിച്ച സംശയങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടിയും നല്‍കി. തദവസരത്തില്‍ നടത്തിയ നോര്‍ക്ക- ക്ഷേമനിധി രജിസ്‌ട്രേഷനില്‍ നാല്‍പ്പതില്‍പരം ആള്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.

പ്രതിഭ സെക്രട്ടറി ലിവിന്‍കുമാര്‍ പ്രസിഡണ്ട് സതീഷ് കെ എം എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സുലേഷ് വി കെ നന്ദിയും പറഞ്ഞു.

മനാമ> ബഹറിന്‍ പ്രതിഭ ഗുദൈബിയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നോര്‍ക്ക പ്രവാസി ക്ഷേമനിധി പദ്ധതികളുടെ വിശദീകരണവും പ്രവാസികള്‍ അഭിമുഖീകരിക്കുന്ന തൊഴില്‍ പ്രശ്നങ്ങളുടെ സംശയനിവാരണത്തിനുമായി ഈ മാസം 24ന് യോഗം ചേരും. വൈകിട്ട് നാലിന് ഗുദൈബിയ ആസ്റ്റര്‍ ക്ലിനിക്കിന് സമീപമുള്ള അല്‍ മന്നായ് ഹാളിലാണ് പരിപാടി യെന്ന് യൂണിറ്റ് സെക്രട്ടറി ടി വി രാജേഷും പ്രസിഡണ്ട് വി രജീഷും അറിയിച്ചു.

 സുബൈര്‍ കണ്ണൂര്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ ജോര്‍ജ് വര്‍ഗീസ്, ബഹറിനിലെ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ് ആയ അഡ്വക്കേറ്റ് ശ്രീജിത്ത് കൃഷ്ണന്‍  എന്നിവര്‍ പങ്കെടുക്കും. അന്വേഷണങ്ങള്‍ക്ക് 37760202, 39475370



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top