19 September Sunday
കണ്ടീഷണല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആന്റിബോഡി പരിശോധന

ഖത്തറില്‍ വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് 12 മുതല്‍ ക്വാറന്റയ്ന്‍ ഇല്ല; ഇന്ത്യ റെഡ് ലിസ്റ്റില്‍

അനസ് യാസിന്‍Updated: Friday Jul 9, 2021
 
മനാമ >  അംഗീകൃത കോവിഡ് പ്രതിരോധ വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ഖത്തറില്‍ ക്വാറന്റയ്ന്‍ ഒഴിവാക്കും. കോവിഡ് കേസുകള്‍ക്ക് അനുസരിച്ച രാജ്യങ്ങളെ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചു. റെഡ് ലിസ്റ്റിലുള്ള വാകസിന്‍ എടുത്തവര്‍ക്ക് ഖത്തറില്‍ എത്തുമ്പോള്‍ വിമാനതാവളത്തില്‍ പരിശോധനയുണ്ടാകും. ഇതടക്കമുള്ള പുതിയ യാത്രാ നയം ഈ മാസം 12 ന് പ്രാബല്യത്തില്‍ വരും.
 
പച്ച, മഞ്ഞ, ചുവപ്പ് എന്നീ വിഭാഗത്തില്‍ വരുന്ന എല്ലാ യാത്രക്കാര്‍ക്കും ക്വാറന്റയ്ന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 94 രാജ്യങ്ങള്‍ റെഡ് ലിസ്റ്റിലാണ്. പച്ച വിഭാഗത്തില്‍ 30 രാജ്യങ്ങളും മഞ്ഞ വിഭാഗത്തില്‍ 88 രാജ്യങ്ങളുമുണ്ട്. യാത്രക്കാര്‍ ഖത്തറിലേക്ക് വരുന്നതിന് 72 മണിക്കൂറിനിട പിസിആര്‍ പരിശോധന നടത്തിയിരിക്കണം. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വരുന്നതിന് മുന്‍പ് 12 മണിക്കൂര്‍ മുന്‍പ് എഹ്തരാസ് ആപില്‍ അപ്‌ലോഡ് ചെയ്യണം.

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ യാത്രാ നയം. വാക്‌സിന്‍ എടുക്കാത്തവര്‍, ഖത്തറില്‍ അംഗീകാരമില്ലാത്ത വാക്‌സിനുകള്‍ സ്വീകരിച്ചവര്‍, അല്ലെങ്കില്‍ രണ്ടാമത്തെ ഡോസ് എടുത്ത ശേഷം 14 ദിവസം പൂര്‍ത്തിയാകാത്തവര്‍ എന്നിവര്‍ക്ക് പച്ച വിഭാഗത്തില്‍ അഞ്ചു ദവസം ഗാര്‍ഹിക ക്വാറന്റയ്ന്‍ ഉണ്ട്. നാലാം ദിവസം പിഎച്ച്‌സിയില്‍ ആര്‍ടിപിസിആര്‍ പരിശോധനക്കും വിധേയമാകണം. മഞ്ഞ വിഭാഗത്തില്‍ ഇവര്‍ക്ക് ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റയ്‌നും ആറാം ദിവസം സ്വന്തം ചെലവില്‍ പിസിആര്‍ പിരിശോധനയും ഉണ്ടാകും. റെഡ് ലിസ്റ്റില്‍ നിന്നും വരുന്ന വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റയ്‌നും ഒന്‍പതാം ദിവസം സ്വന്തം ചെലവില്‍ പിസിആര്‍ ഉണ്ടാകും.  
 
പച്ച വിഭാഗം രാജ്യങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 75 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവര്‍ എന്നിവര്‍ അഞ്ചു ദിവസം വീട്ടില്‍ ക്വാറന്റയ്‌നില്‍ കഴിയണം. 11 വയസ്സുരെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെ അതേ പ്രവേശന വ്യവസ്ഥയാണ്. രക്ഷതാക്കള്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെങ്കില്‍ ഈ കുട്ടികളെയും കുത്തിവെപ്പ് എടുത്തതായി പരിഗണിക്കും. വാക്‌സിന്‍ എടുക്കാത്ത 12  17 പ്രായക്കാരായ കുട്ടികള്‍ക്ക് പുറപ്പെടുന്ന രാജ്യത്തിന് അനുസരിച്ച് ക്വാറന്റയ്ന്‍ ഏര്‍പ്പെടുത്തി. ഇവര്‍ക്ക് ഹോട്ടല്‍ ക്വാറന്റയ്ന്‍ ആണെങ്കില്‍ ഒരു രക്ഷകര്‍ത്താവ് അവരോടൊപ്പം ഉണ്ടാകണം.
 
ഫൈസര്‍ ബയോടെക്, മൊഡേണ, ആസ്ട്രനെസകയുടെ വാക്‌സെവ്രിയ, കോവി ഷീല്‍ഡ്, ജാനെസന്‍/ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയും കണ്ടീഷണല്‍ വാക്‌സിനുകളായി ബിബിഐബിപികോര്‍വി /സിനോഫാം, കൊറോണവാക് / സിനോവാക് എന്നിവയും കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ഖത്തര്‍ അംഗീകരിച്ചിട്ടുണ്ട്.
 
കണ്ടീഷണല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഖത്തര്‍ വിമാനതാവളത്തില്‍ ആന്റിബോഡി പരിശോധനയുമുണ്ട്. ഇമ്മ്യൂണിറ്റി കൈവരിച്ചതായി പരിശോധനയില്‍ തെളിഞ്ഞാല്‍ ഇവര്‍ക്ക് ക്വാറന്റയ്ന്‍ ഉണ്ടാകില്ല. ആന്റിബോഡി ഇല്ലെങ്കില്‍ പുറപ്പെട്ട രാജ്യത്തിനസുരിച്ച് ക്വാറന്റയ്‌ന് വിധേയമാകണം.

മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസമാണ് പുതിയ നടപടികള്‍. യാത്രാ നിയതന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ടൂറിസ്റ്റ്, ഫാമിലി വിസകള്‍ 12 മുതല്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top