19 September Saturday

യുഎഇയിൽ താമസ വിസക്കാർക്ക് തിരികെയെത്താൻ പ്രത്യേക എൻട്രി പെർമിറ്റ് ആവശ്യമില്ല

കെ എൽ ഗോപിUpdated: Wednesday Aug 12, 2020


അബുദാബി> യുഎഇയിലെ താമസക്കാർക്ക് തിരികെ എത്തുന്നതിന് വേണ്ടി പ്രത്യേക എൻട്രി പെർമിറ്റ് ഇന്നുമുതൽ ആവശ്യമില്ല. ബുധനാഴ്ച മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നു. നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെൻറ് അതോറിറ്റിയും, ഐഡൻറിറ്റി സിറ്റിസൺപ് ഫെഡറർ അതോറിറ്റിയും ചേർന്നാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

രാജ്യത്തിന് പുറത്തുള്ള താമസക്കാർക്ക്  തിരികെയെത്തുന്നതിനുള്ള  രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്ത്  കൊറോണ വ്യാധി നിയന്ത്രണവിധേയമായതിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ബിസിനസ് സംരംഭങ്ങളുടേയും സുഗമമായ പ്രവർത്തനത്തിനാണ് ഇത്തരമൊരു നീക്കം.

രാജ്യത്ത് തിരികെയെത്താൻ ഉദ്ദേശിക്കുന്ന താമസ വിസക്കാർ  അവരുടെ വ്യക്തിഗതവിവരങ്ങൾ,  എമിറേറ്റ്സ് ഐ ഡി നമ്പർ,  പാസ്പോർട്ട് നമ്പർ എന്നിവ യാത്രയ്ക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യണമെന്നും അധികാരികൾ അറിയിച്ചു. അതുപോലെ യാത്രയ്ക്ക് മുമ്പായി ചുരുങ്ങിയത് 96 മണിക്കൂർ മുൻപുള്ള കോവിഡ് -19 പിസിആർ ടെസ്റ്റ്  നെഗറ്റീവ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ടവർ ഹാജരാക്കുകയും വേണം. രാജ്യത്ത് എത്തിക്കഴിഞ്ഞാൽ സർക്കാർ നിർദേശിക്കുന്ന കൊറോണ സുരക്ഷാ മാനദണ്ഡങ്ങളും, മുൻകരുതൽ നടപടികളും യാത്രക്കാർ പാലിക്കേണ്ടതുണ്ട് എന്നും ബന്ധപ്പെട്ട വകുപ്പുകൾ നിഷ്കർഷിച്ചിട്ടുണ്ട്.



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top