08 December Thursday

സൗദിയിൽ "നൈറ്റ് വാക്ക്" ലോഞ്ച് ഇന്ന് അബഹയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022

അബഹ > ഇന്നുമുതൽ മൂന്ന് സൗദി നഗരങ്ങളിൽ "നൈറ്റ് വാക്ക്" ഇവന്റ്  ആരംഭിക്കുന്നു.  ഓരോ നഗരത്തിലും 5,000-ത്തിലധികം പേരെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന നെെറ്റ് വാക്കിൽ പങ്കെടുക്കുന്നവർ 2-4 കിലോമീറ്റർ ദൂരം നടക്കേണ്ടതുണ്ട്. ജനങ്ങളിൽ ശാരീരികവും കായികവുമായ അവബോധം ഉണ്ടാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.  അബഹയിൽ ഇന്ന വൈകിട്ട് ആർട്ട് സ്ട്രീറ്റിൽ ആരംഭിക്കുന്ന പരിപാടി സെപ്തംബർ 30ന് അൽഖോബാർ കോർണിഷിലും നടക്കും.  ഒക്‌ടോബർ 13ന് ജിദ്ദയിലെ കിംഗ് അബ്ദുല്ല സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിൽ അവസാന നൈറ്റ് വാക്കിംഗ് ടൂറോടെയും പരിപാടി സമാപിക്കും.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം, രാജ്യത്തുടനീളമുള്ള 48.2% വ്യക്തികളും ആഴ്ചയിൽ 30 മിനിറ്റെങ്കിലും ശാരീരികവും കായികവുമായ പ്രവർത്തനങ്ങൾ പരിശീലിക്കുന്നു. സൗദി നഗരങ്ങളിൽ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി  നടത്തടവും വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിന് ബന്ധപ്പെട്ട മുനിസിപ്പാലിറ്റികൾ പൊതുനിരത്തുകളിലും പാർക്കുകളിലും പൊതുജനങ്ങൾക്കായി പ്രത്യേകമായ നടപ്പാതകളും വിവിധ എക്സർസൈസ് മെഷീനുകളും സജ്‌ജമാക്കിയിട്ടുണ്ട്. യുവാക്കളും യുവതികളൂം പ്രായം ചെന്നവരും ഇവ സ്ഥിരമായി ഉപയോഗപ്പെടുത്തിവരുന്നു. "നൈറ്റ് വാക്ക്" പരിപാടിയിൽ വാൻ ജനപങ്കാളിത്തം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top