06 October Sunday

വയനാട് ഉരുൾപൊട്ടൽ; കൈത്താങ്ങായി കൈരളി ഫുജൈറയും

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

വയനാട് > ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി പ്രവാസി സാംസ്കാരിക സംഘടനയായ ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂണിറ്റുകളിൽ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് കൈരളി സഹ രക്ഷാധികാരി കെ പി സുകുമാരനും ലോക കേരള സഭാംഗവും കൈരളി സെൻട്രൽ കമ്മറ്റി മുൻ പ്രസിഡന്റുമായ ലെനിൻ ജി കുഴിവേലിയും ചേർന്ന് കൈമാറി. കൈരളിയുടെ ഭാഗത്ത് നിന്ന് തുടർന്നും എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top