20 July Saturday

ചെറിയ പെരുന്നാള്‍, കുവൈറ്റില്‍ അഞ്ചു ദിവസം അവധി ലഭിക്കും

വെബ് ഡെസ്‌ക്‌Updated: Friday May 31, 2019

കുവൈത്ത് സിറ്റി> കുവൈറ്റില്‍ ഈദുൽ ഫിത്ർ അവധി ജൂൺ 4 ചൊവ്വാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച മുതൽ ആറാം തിയതി വ്യാഴം വരെയായിരിക്കും അവധി എന്ന് സിവില്‍ സര്‍വീസ് കമീഷന്‍ അറീയിച്ചു. സാധാരണ അവധി ദിവസങ്ങളായ വെള്ളിയാഴ്ചും ശനിയാഴ്ചയും കൂടി  കഴിഞ്ഞ് 9ന് ഞായറാഴ്ചയാകും അടുത്ത പ്രവൃത്തി ദിവസം. പെരുന്നാൾ ചൊവ്വാഴ്ചയാണെങ്കിലും അല്ലെങ്കിലും ഈ ദിവസങ്ങൾ അവധിയായിരിക്കുമെന്നു സിവിൽ സർവീസ് കമ്മിഷന്‍റെ അറിയിപ്പില്‍ പറയുന്നു.


പ്രധാന വാർത്തകൾ
 Top