22 August Thursday

പ്രീതി രാജീവിനും മകൾ തൃഷ്ണ രാജീവിനും കേളി കുടുംബവേദി യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Friday May 31, 2019

കുടുംബവേദി കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരങ്ങൾ സെക്രട്ടറി സീബ അനിരുദ്ധൻ പ്രീതി രാജീവിനും, പ്രസിഡന്റ് പ്രിയ വിനോദ് തൃഷ്ണ രാജീവിനും നല്‍കുന്നു

റിയാദ്> അഞ്ചുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളികുടുംബവേദി കേന്ദ്രകമ്മിറ്റി അംഗവും മലാസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന പ്രീതി രാജീവിനും മകൾ തൃഷ്ണ രാജീവിനും കേളി കുടുംബവേദി ഹൃദ്യമായ യാത്രയയപ്പ് നൽകി. റിയാദിലെ ജവഹര്‍ ഇന്റര്‍നാഷണല്‍ നാഷണല്‍ സ്കൂളില്‍ അധ്യാപികയായിരുന്നു പ്രീതി രാജീവ് .

ബത്ഹ ക്ലാസ്സിക്‌ ഹാളിൽ കുടുംബവേദി പ്രസിഡന്റ്‌ പ്രിയ വിനോദിന്റെ അധ്യക്ഷതയില്‍  ചേർന്ന യാത്രയയപ്പ് യോഗത്തില്‍ കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധൻ സ്വാഗതം പറഞ്ഞു ആശംസ അർപ്പിച്ചു കൊണ്ട് കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, മലാസ് ഏരിയ രക്ഷാധികാരി സമിതി കൺവീനർ ഉമ്മർ, കുടുംബവേദി ട്രഷറർ ലീന സുരേഷ് ജോയിന്റ് സെക്രട്ടറിമാരായ  ശ്രീഷ സുകേഷ്,  സജീന സിജിൻ, വൈസ് പ്രസിഡന്റ്‌ ബിന്ധ്യ മഹേഷ്‌, മലാസ് കുടുംബവേദി യൂണിറ്റ് സെക്രട്ടറി ഫസീല നാസർ, പ്രസിഡന്റ്‌ ഷംസാദ്, റസൂൽ സലാം, നേഹ പുഷ്പരാജ്, അനസൂയ സുരേഷ് എന്നിവർ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കേളി കുടുംബവേടിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നിരവധി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

കുടുംബവേദി കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരങ്ങൾ സെക്രട്ടറി സീബ അനിരുദ്ധൻ പ്രീതി രാജീവിനും, പ്രസിഡന്റ് പ്രിയ വിനോദ് തൃഷ്ണ രാജീവനും നൽകി.മലാസ് ഏരിയ രക്ഷാധികാരി സമിതി ഉപഹാരം ഫസീല നാസറും, കുടുംബവേദി മലാസ് യൂണിറ്റിന്റെ ഉപഹാരം മലാസ് കുടുംബവേദി അംഗങ്ങളും നൽകി. ചടങ്ങിന് പ്രീതി രാജീവും തൃഷ്ണ രാജീവും നന്ദിപറഞ്ഞു


പ്രധാന വാർത്തകൾ
 Top