23 July Tuesday

കൊല്ലം ഫെസ്റ്റ് - 2019 കൂപ്പൺ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday May 31, 2019

കുവൈറ്റ്‌ സിറ്റി> കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം ,കുവൈറ്റ് (K J P S ) " കൊല്ലം ഫെസ്റ്റ് 2019 '' കൂപ്പൺ പ്രകാശനം ചെയ്തു.പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രോഗ്രാം കൺവീനർ ജയൻ സദാശിവനു നല്കി മലബാർ ഗോൾഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് വിപിൻ നിർവ്വഹിച്ചു  . ജനറൽ സെക്രട്ടറി അലക്സ് മാത്യൂ ,ജനറൽ കൺവീനർ ലാജി ജേക്കബ്ബ് ,രക്ഷാധികാരി ജേക്കബ്ബ് ചണ്ണപ്പെട്ട എന്നിവർ സംസാരിച്ചു .കൺവീനർ ബിനിൽ TD സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയു പറഞ്ഞു .ഒക്ടോബർ 11 വെള്ളിയാഴ്ച അബ്ബാസിയ നോട്ടിംഹാം ബ്രിട്ടീഷ് സ്കൂളിൽ നടത്തുന്ന പരിപാടിയിൽ, നാട്ടിൽ നിന്നുള്ള പ്രശസ്ത കലാകാരൻമാരും സാംസ്ക്കാരിക നായകന്മാരും പങ്കെടുക്കും .
 


പ്രധാന വാർത്തകൾ
 Top