13 November Wednesday

ഷാർജയിൽ വാഹനാപകടത്തിൽ കവി ഷിറാസ്‌ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2019

അബുദാബി> ഷാ൪ജയിലുണ്ടായ  വാഹനാപകടത്തിൽ തൃശൂ൪ വാടാനപ്പള്ളി സ്വദേശിയായ ഷിറാസ് മരിച്ചു. കവിയും ഗാനരചയിതാവുമാണ്‌.

കഴിഞ്ഞ ദിവസം മൂന്ന് ദിവസമായി ഷിറാസിനെ കാണാനില്ലായിരുന്നുു. ഷിറാസിൻറെ ബന്ധുക്കളും  സുഹൃത്തുക്കളും പോലീസിൽ പരാതി നൽകി  നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം അറിയുന്നത്.

ടെലിഫോണി കമ്പ്യൂട്ട൪ നെറ്റ് വ൪ക്കിൽ കേബ്ൾ അസിസ്റ്റൻറായി ജോലി ചെയ്തു വരികയായിരുന്നു.  യുവ കലാ സാഹിതി കവിതാ പുരസ്കാരം, പാം അക്ഷരത്തൂലിക കവിത പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്‌.  കടൽപ്പെരുക്കങ്ങൾക്കിടയിലെ പുഴയനക്കം കവിതാ സമാഹാരം . ഉമ്പായി ആലപിച്ച് ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ നീയില്ലെങ്കിൽ മറ്റാരാണ് സഖീ ഗസൽ ആൽബത്തിന് ഗാന രചന നി൪വ്വഹിച്ചിട്ടുണ്ട്.    ലൈലയാണ് മാതാവ്.ഷാദിയ ഭാര്യയും ആറ് വയസ്സുള്ള ഒരു മകളുമുണ്ട്.

യുഎഇ യിലെ സാഹിത്യ സംഘടനകളായ അക്ഷരക്കൂട്ടം, പാം പുസ്തകപ്പുര, പ്രവാസി ബുക് ട്രസ്റ്റ് , മലയാള സാഹിത്യ വേദി തുടങ്ങിയ സംഘടനകൾ അനുശോചിച്ചു.


പ്രധാന വാർത്തകൾ
 Top