10 July Friday
മാസ്‌ക് ധരിച്ചില്ലെങ്കില്‍ ആയിരം റിയാല്‍ പിഴ

സൗദിയില്‍ ഇന്ന് 22 മരണം; രോഗമുക്തി 70 ശതമാനത്തിന് മുകളില്‍

വെബ് ഡെസ്‌ക്Updated: Saturday May 30, 2020
 
 
ജിദ്ദ: കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ 24 മണിക്കൂറിനെ 22 പേര്‍ മരിച്ചു. സൗദിയില്‍ കോവിഡിനെ തുടര്‍ന്ന് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണിത്. ഇതോടെ ആകെ മരണം 480 ആയി.
 
ശനിയാഴ്ച പുതുതായി 1,618 പേര്‍ക്കുകൂടി രോഗം കണ്ടെത്തി. സൗദിയില്‍ 83,384 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 58,883 പേര്‍ക്കും രോഗം ഭേദമായി. 70.61 ശതമാനമാണ് രോഗമുക്തി. 
 
മക്ക -9, ജിദ്ദ -7, മദീന -1, റിയാദ് -2, ഹുഫൂഫ് -1, ത്വാഇഫ് -1, ബീഷ -1 എന്നിങ്ങനെയാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍. 
 
ജി 20 രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്ക് സൗദിയിലാണെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ 'അല്‍ അറബിയ' ചാനലിനോട് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി സൗദിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം, മാസ്‌ക് ധരിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ലംഘിക്കുന്നവര്‍ക്കും സ്ഥാപനങ്ങളില്‍ പോകുമ്പോള്‍ ശരീരോഷ്മാവ് പരിശോധിക്കാന്‍ അനുവദിക്കാതിരിക്കുന്നവര്‍ക്കും 38 ഡിഗ്രിയില്‍ ശരീരോശ്മാവ് വര്‍ധിക്കുമ്പോള്‍ നിര്‍ദേശിച്ച നടപടികള്‍ പാലിക്കാതിരിക്കുന്നവര്‍ക്കും ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. 
 
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top