മനാമ> ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ട്സ് ഓഫ് ഇന്ത്യ ബഹ്റൈന്‍ ചാപ്റ്റര്‍ (ബിസിഐസിഎഐ) വാര്‍ഷിക സമ്മേളനം ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ഹോട്ടല്‍ ഡിപ്ളോമാറ്റ് റാഡിസന്‍ ബ്ളൂവില്‍ നടക്കും. വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രി സായദ് ആര് അല്സായാനിയുടെ രക്ഷാധികാരിത്വത്തിലാണ് സമ്മേളനം.
'വെല്ലുവിളികള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മേഖലയിലെയും ഇന്ത്യയില്‍നിന്നുമുള്ള 400 ഓളം ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാര്‍ പങ്കെടുക്കും. ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതിനിധികള്‍, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈന്‍ അക്കൌണ്ടന്റ് അസോസിയേഷന് എന്നിവടങ്ങളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
18 പ്രമുഖര്‍ സമ്മേളനത്തില്‍ സംസാരിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കംണ്ട്സ് ഓഫ് ഇന്ത്യ പ്രസിഡന്റ് സിഎ ദേവ്രാജ റെഡ്ഡി, വൈസ് പ്രസിഡന്റ് നിലേഷ് വികാംസി എന്നിവര്‍ 'ചാര്‍ട്ടേഡ് എക്കൌണ്ട് പ്രൊഫഷന്റെ ഭാവിയും സാമ്പത്തിക പുരോഗതിയില്‍ അതിന്റെ പങ്കും' എന്ന വിഷയത്തില്‍ സംസാരിക്കും. ആധുനിക തൊഴില്സംഘങ്ങളിലെ നേതൃപരമായ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ബാങ്ക് ഓഫ് ബറോഡ മുന്‍ ചെയര്മാന് ഡോ. അനില്‍ കാന്തെല്വാല് സംസാരിക്കും.
ബഹ്റൈന്ണ് കോര്‍പ്പറേറ്റ് സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന സമ്മേളനത്തില്‍ 2017ലെ ബഹ്റൈന്‍ സമ്പദ് വ്യവസ്ഥ എന്നതില്‍ പാനല്‍ ചര്‍ച്ച നടക്കും. ജമാല്‍ ഫക്റു മോഡറേറ്ററാകും. ബിസിനസ് സൌഹൃദ ബഹ്റൈന്‍-വിദേശികള്‍ക്ക് ബഹ്റൈനില്‍ ബിസിനസ് ചെയ്യുന്നതിനുള്ള പുതിയ നിയമം എന്ന വിഷയത്തില്‍ മഅവലത എല്‍ നയാല്‍ സംസാരിക്കും. സംരഭകത്വം, പുതുമയുണ്ടാക്കല് എന്നീ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ട്സ് ഓഫ് ഇന്ത്യന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ വിവേക് കപൂര്‍, വൈസ് ചെയര്‍പേഴ്സണ്‍ ഉദയ് ഷാന്‍ബാഗ്, ജോയല്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..