25 April Thursday

ജൂണ്‍ ഒന്നുമുതല്‍ പകല്‍ തുറന്ന തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിരോധനം

വെബ് ഡെസ്‌ക്‌Updated: Tuesday May 29, 2018

കുവൈറ്റ് സിറ്റി>ജൂണ്‍ ഒന്നുമുതല്‍ പകല്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന്  നിരോധനം ഏർപ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കടുത്ത വേനല്‍ ആരംഭിക്കുന്ന ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ പകല്‍ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ജോലിചെയ്യുന്നതിനുള്ള നിരോധനം നിലനില്‍ക്കുക. നിയമലംഘനം നടക്കുന്നുണ്ടോ എന്ന് എന്നറിയാന്‍ ജോലി സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്നും പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവരുടെ തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാവിലെയോ അല്ലെങ്കില്‍ വൈകുന്നേരമോ ജോലി സമയം  ക്രമീകരിച്ചു നല്‍കുവാന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കണമെന്നും പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറീയിച്ചു.

 

പ്രധാന വാർത്തകൾ
 Top