കോലാലംപൂർ > മലേഷ്യൻ മലയാളികളുടെ കൂട്ടായ്മയായ നവോദയ സാംസ്കാരിക വേദിയുടെ ലോഗോ പ്രകാശനം മെയ് രണ്ടിന്. അതോടൊപ്പം കേരള പ്രവാസിസംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ എംഎൽഎയ്ക്ക് സ്വീകരണവും നൽകും. ബുധനാഴ്ച പകൽ 12ന് കോലാലംപൂർ ഹോട്ടൽ സിൽക മസ്ജിദ് ഇന്ത്യയിലാണ് ചടങ്ങ്.
അസംഘടിതരായിരുന്ന മലേഷ്യയിലെ മലയാളികൾ നവോദയ സാംസ്കാരികവേദി രൂപീകരിച്ചിട്ട് ഏറെയായില്ല. നൂറുകണക്കിന് മലയാളികൾ ഇതിനകം സംഘടനയിൽ അംഗമായി. ലോഗോ പ്രകാശനവും കെ വി അബ്ദുൾഖാദർ എംഎൽഎയ്ക്കുള്ള സ്വീകരണവും വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘടന.
ഭാരവാഹികൾ: മൊയ്നു വെട്ടിപ്പുഴ (പ്രസിഡന്റ്), ഫൈസൽ നാലാംകല്ല്, അഫ്സൽ വടക്കേക്കാട്, ഫൈസൽ വൈലത്തൂർ, (വൈസ് പ്രസിഡന്റ്), ഷെരീഫ് (സെക്രട്ടറി), നിഷാദ് നാലകത്ത്, കെബിൻ കൊച്ചന്നൂർ, സഞ്ജു (ജോ. സെക്രട്ടറി), സലിം, റാഫി പാങ്ങ് (ട്രഷറർമാർ).