16 September Monday

റിപ്പബ്ലിക് ദിനാഘോഷം രക്തദാനത്തിലൂടെ; ശ്രദ്ധനേടി ബ്ലഡ് ഡോണേഴ്സ് കേരളയും യാത്ര കുവൈറ്റും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 29, 2019

കുവൈറ്റ്‌ സിറ്റി> ബ്ലഡ് ഡോണേഴ്സ് കേരള, ചാപ്റ്ററും, യാത്ര കുവൈത്തും സംയുക്തമായി യൂണിമണിയുടെ സഹകരണത്തോടെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് ഭാരതത്തിന്റെ 70 മത് റിപ്പബ്ലിക് ദിനാഘോഷവും, രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. പ്രവാസലോകത്തെ  തിരക്കേറിയ ജീവിതചര്യയിലും സഹജീവികളോടുളള സ്നേഹവും കരുതലുമായി ജീവരക്തം പകർന്നു നൽകുവാൻ നൂറിനടുത്ത് രക്തദാതാക്കളും, സന്നദ്ധപ്രവർത്തകരും സെൻട്രൽ ബ്ലഡ് ബാങ്കിൽ ഒത്ത് ചേർന്നു

രക്തദാതാക്കൾക്ക് വേണ്ട സൗകര്യങ്ങളും, സഹായങ്ങളും ഒരുക്കിക്കൊണ്ട് ബിഡികെയുടെ നിരവധി സന്നദ്ധപ്രവർത്തകർ സജീവമായി ക്യാമ്പിൽ പങ്കെടുത്തു.

ബിഡികെ കുവൈത്ത് രക്ഷാധികാരിയും, സാമൂഹ്യ പ്രവത്തകനുമായ മനോജ് മാവേലിക്കര ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡണ്ട് മുരളി പണിക്കർ അധ്യ:നായി.  യാത്ര കുവൈത്ത് പ്രസിഡണ്ട് അനിൽ ആനാട് , യൂണിമണി പ്രതിനിധി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

ബിഡികെ പ്രതിനിധി രഘുബാൽ സ്വാഗതവും, യാത്ര കുവൈത്ത് ജനറൽ സെക്രട്ടറി ജിസ്മോൻ നന്ദിയും രേഖപ്പെടുത്തി.കുവൈത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി രക്തദാനത്തിന് സന്നദ്ധരായവരെ ക്യാമ്പിലെത്തിച്ചത് യാത്ര കുവൈത്തിന്റെ വിവിധ യൂണിറ്റുകളിലെ പ്രവർത്തകരാണ്.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, അനുബന്ധപ്രവർത്തനങ്ങളും ചെയ്യുവാൻ താത്പര്യമുള്ള സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 5151 0076 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top