21 April Sunday

ഫെയ‌്സ‌്ബുക്ക‌് ഹാക്കർമാരുടെ ഭീഷണി: പ്രവാസി കുവൈത്തില്‍ ജീവനൊടുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Dec 27, 2018


കിളിമാനൂർ
ഫെയ‌്സ്ബുക്കിലൂടെ നിരന്തരം ഭീഷണിയെത്തിയതിനെ തുടർന്ന‌് പ്രവാസി കുവൈത്തിലെ താമസസ്ഥലത്ത് ജീവനൊടുക്കി. വെള്ളല്ലൂർ  ആൽത്തറ  ആലുവിളവീട്ടിൽ സുനിൽകുമാർ (43) ആണ് ജീവനൊടുക്കിയത്. കുവൈത്തിലെ മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പർവൈസറായിരുന്നു സുനിൽകുമാർ.

ചാണക്യൻ ചാണക്യൻ എന്ന ഫെയ‌്സ‌്ബുക്ക‌് വ്യാജ അക്കൗണ്ട‌് സുനിൽകുമാറിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു. സുനിൽകുമാറിന്റെ  നാട്ടിലെ സുഹൃത്തുക്കൾക്കും മറ്റും റിക്വസ്റ്റ് അയച്ച ഹാക്കർമാർ അക്കൗണ്ട് ദുരുപയോ​ഗം ചെയ്ത് നിരന്തരം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്ന് സുനിൽകുമാറിന്റെ സുഹൃത്തുക്കൾ പറയുന്നു.

മൃതദേഹത്തിൽനിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ ചാണക്യൻ ചാണക്യൻ എന്ന ഫെയ‌്സ്ബുക്ക് അക്കൗണ്ടിലുള്ളവർ തന്റെ ജീവിതം തകർക്കുമെന്നും  മരണത്തിന് കാരണക്കാർ ഈ അക്കൗണ്ട് ഉപയോ​ഗിക്കുന്നവരാണെന്നും സൂചിപ്പിച്ചതായി മൃതദേഹത്തെ അനു​ഗമിച്ച‌്  നാട്ടിലെത്തിയ സുഹൃത്ത് അറിയിച്ചു. കഴിഞ്ഞ ആറുമാസമായി ഇവരുടെ ഭീഷണിയും മാനസിക പീഡനവും തുടർന്നതായും സൂചനയുണ്ട്.

ഇദ്ദേഹത്തിന്റെ അക്കൗണ്ട‌് ഉപയോഗിച്ച‌് ഹാക്കർമാർ പണം തട്ടിയെടുത്തോ എന്ന കാര്യവും അന്വേഷണത്തിലൂടെമാത്രമേ പുറത്തുവരൂ.  കുവൈത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: സുഷമ്മ (മഞ്ചു). മകൻ: എസ് സഞ‌്ജയ്.
സുനിൽകുമാറിന്റെ മരണത്തിലെ ദുരൂഹതകൾ നീക്കി എംബസിതല അന്വേഷണം നടത്തി

കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന‌് ആവശ്യപ്പട്ടും മുഖ്യമന്ത്രി, ഡിജിപി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി
തുടങ്ങിയവർക്ക് നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. ഇടതുപക്ഷാഭിമുഖ്യമുള്ള പ്രവാസി കൂട്ടായ്മകളിലും നവമാധ്യമങ്ങളിലും സജീവ
സാന്നിധ്യമായിരുന്നു സുനിൽകുമാർ.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top