കുവൈറ്റ് സിറ്റി> തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈറ്റ് വെള്ളിയാഴ്ച മെയ് 24 നു അബ്ബാസിയ ഓര്മ ആഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ബിനു സുകുമാരൻ അദ്ധക്ഷത വഹിച്ച പൊതുയോഗത്തിൽ കുവൈറ്റ് ലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ചുര്ച്ച് അബ്ബാസിയ വികാർ റവ. ഫാദർ ജേക്കബ് ജോൺ, സേവാദർശൻ പ്രധിനിധി ശ്രീജിത്, ജിയാഷ് എന്നിവർ ആശംസ അർപ്പിച്ചു.
ബിജു സ്റ്റീഫൻ നേതൃത്വം നൽകിയ ചടങ്ങിൽ വിവിധ സംഘടന ഭാരവാഹികൾ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി രാജേഷ് ഗോപി സ്വാഗതവും ട്രഷറർ മനോജ് കൃതജ്ഞതയും രേഖപ്പെടുത്തി.