22 February Saturday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാനഡയിൽ വൻ പ്രതിഷേധ റാലി

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

ഒട്ടാവ> ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിപ്പബ്ലിക് ദിനത്തിൽ  ഇൻഡോ കാനേഡിയൻ ഫോർ ഹ്യൂമാനിറ്റിയുടെ നേതൃത്വത്തിൽ കാനഡയിലെ ടോറോന്റോയിൽ പ്രതിക്ഷേധ റാലി സംഘടിപ്പിച്ചു. റാലിയിൽ രണ്ടായിരത്തിൽ അധികം പേര് പങ്കെടുത്തു. 

കാനഡയിലെ സജീവമായ പന്ത്രണ്ടിൽ പരം സാമൂഹിക സാംസ്കാരിക ഭാഷ ചാരിറ്റി സംഘടനകൾ  സംയുകതമായി രൂപീകരിച്ചതാണ്‌ ഇൻഡോ കാനേഡിയൻ ഫോർ ഹ്യൂമാനിറ്റി. മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്തെ കുട്ടിച്ചോറാക്കുന്ന CAA യും NRC യും പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ രാഷ്ട്രപതിക്കും കനേഡിയൻ പാർലെന്റിനും ഭീമ ഹർജി സമർപ്പിക്കാനുള്ള ഒപ്പു ശേഖരണവും നടന്നു .

ഒന്റാറിയോ പ്രൊവിൻഷ്യൽ പാർലമെന്റിന്റെ മുന്നിൽ നിന്നും കാനഡയുടെ ദേശീയ ഗാനം ആലപിച്ചുകൊണ്ട് ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച ആയിരങ്ങൾ പങ്കെടുത്ത പ്രതിക്ഷേധ റാലി ഒരു മണിയോടെ ഇന്ത്യൻ കോൺസലേറ്റിന് മുന്നിൽ എത്തി ചേർന്നു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം CCIM പ്രധിനിധി ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവർ ഏറ്റുചൊല്ലുകയും ചെയ്തു. കറുത്ത റിബ്ബൺകൊണ്ട് വായ് മൂടികെട്ടിയും CAA ക്കും NRC ക്കും ഫാസിസത്തിനുമെതിരെ പ്ലക്കാർഡുകൾ ഉയർത്തിയും തണുത്തുറഞ്ഞ പ്രതികൂല കാലാവസ്ഥ വകവെക്കാതെ വൻ ജനക്കൂട്ടം നടത്തിയ റാലി സമീപകാലത്ത്‌ ടോറോന്റോ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രധിഷേധം ആയി മാറി ,

പലയിടത്തും ഗതാഗതം തന്നെ സ്തംഭിക്കുന്ന അവസ്ഥ ഉണ്ടായി ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ ജനബാഹുല്യം നിമിത്തം ഗതാഗത നിയന്ത്രണവും ഉണ്ടായി . ഒരു മണിയോടെ കോൺസുലേറ്റിനു മുന്നിൽ എത്തിയ പ്രധിഷേധ മാർച്ച ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച്‌ പിരിഞ്ഞു 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top