07 December Wednesday

കേരളൈറ്റ്സ് മെഡിക്കൽ ഫോറം ഫഹാഹീൽ യൂണിറ്റ്

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കുവൈറ്റ് > കുവൈറ്റിലെ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ് ,സംഘടനാ വിപുലീകരണത്തിന്റെ ഭാഗമായി ഫഹാഹീലിൽ യൂണിറ്റ് രൂപീകരിച്ചു.കെ എം ഫ് പ്രസിഡന്റ് ഗീതാ സുദർശന്റെ അധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ ചേർന്ന രൂപീകരണ യോഗം കെ എം ഫ് ഉപദേശക സമിതി അംഗം സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.

രൂപീകരണ യോഗത്തിന് കെ എം ഫ് ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ്‌ സ്വാഗതം പറഞ്ഞു. കെ എം എഫ് ട്രഷറർ ലിൻഡ സജി ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജഗദീഷ് ചന്ദ്രൻ,ലിപി പ്രസീദ് ,സോജി വര്ഗീസ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ്‌ അവരിതിപ്പിച്ച പാനൽ യോഗം  അംഗീകരിച്ചതിനെ തുടർന്ന് ഫഹാഹീൽ യൂണിറ്റ് പ്രസിഡന്റായി താര മനോജ് ,സെക്രട്ടറിയായി അനിൽ പി ജോസ്,വൈസ് പ്രസിഡന്റായി അഖിൽ എം ഡി ,ജോയിന്റ് സെക്രട്ടറിയായി ജിഷ മധു എന്നിവരെ യോഗം തെരെഞ്ഞെടുത്തു.യൂണിറ്റ് രൂപീകരണ യോഗത്തിന് ഫഹാഹീൽ യൂണിറ്റ് സെക്രട്ടറി അനിൽ പി ജോസ് നന്ദി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top