31 March Tuesday

കോവിഡ്: ബഹ്റൈനില്‍ നാലാമത്തെ മരണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

മനാമ > ബഹ്റൈനില്‍ കൊറോണവൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 78 കാരനായ സ്വദേശിയാണ് മരിച്ചത്. ഇറാനില്‍ നിന്ന് എത്തിയ ഇയാള്‍ ഐസൊലേഷനില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് വിട്ടുമാറാത്ത മറ്റു അസഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്-19 ബാധിച്ചുള്ള മരണം നാലായി. ബഹ്റൈനില്‍ 65 കാരനായ സ്വദേശി് ചൊവ്വാഴ്ച മരിച്ചിരുന്നു.

ബഹ്റൈനില്‍ നിലവില്‍ 225 പേര്‍ക്ക് കോവിഡ് രോഗബാധയുണ്ട്. ഇതില്‍ ഒരാള്‍ ഗുരുതരാവസ്ഥിയിലാണ്. ഇതുവരെ 190 പേര്‍ രോഗവിമുക്തരായി. ജിസിസിയില്‍ കൊറോണവൈറസ് ബാധിതര്‍ 2290 ആയി ഉയര്‍ന്നു. സൗദിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍. രാജ്യത്ത് 900 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടു പേര്‍ മരിച്ചു.
ഖത്തറാണ് തൊട്ടു പിന്നില്‍. 526 പേര്‍ക്കാണ് ഖത്തറില്‍ രോഗം. യുഎഇയില്‍ 333 പേര്‍ക്കാണ് രോഗബാധ. ഒമാന്‍ 99, കുവൈത്ത്-195, എന്നിങ്ങനെയാണ് വൈറസ് ബാധിതര്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top