25 June Tuesday

കല കുവൈറ്റ് അബുഹലീഫ മേഖലാ കമ്മിറ്റി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 26, 2019

കുവൈറ്റ് സിറ്റി > കേരള ആർട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. അബുഹലീഫ കല സെന്ററിൽ ആക്‌ടിങ് പ്രസിഡന്റ് രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന പഠന ക്യാമ്പ് കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി കെ സൈജു ഉദ്‌ഘാടനം ചെയ്‌തു. പല സെക്ഷനുകളിലായി വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ നടന്നു. ദേശീയ രാഷ്‌ട്രീയത്തിൽ ഇടതു പക്ഷത്തിന്റെ പ്രസക്തി എന്നവിഷയത്തിൽ കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത് ക്ലാസ് എടുത്തു. കലയുടെ ചരിത്രം എന്ന വിഷയത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ജെ സജിയും സംഘടന സംഘാടനം എന്ന വിഷയത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എം പി മുസഫറും ക്ലാസ് എടുത്തു.

വിവിധ സെക്ഷനുകളിൽ എസ്‌സിക്യൂട്ടീവ് അംഗങ്ങളായ മണിക്കുട്ടൻ, പി ആർ ബാബു, ബിജുമോൻ എന്നിവർ അധ്യക്ഷത വഹിച്ചു. പഠന ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കൽ എന്ന സെക്ഷൻ വ്യത്യസ്‌തത പുലർത്തി. പഠന ക്യാമ്പിൽ നടന്ന ഗ്രൂപ്പ് ചർച്ചക്ക് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രവീഷ്, മാത്യു ഉമ്മൻ, മേഖല കമ്മിറ്റി അംഗങ്ങളായ വിനോദ് പ്രകാശ്, ആർപി സുരേഷ് എന്നിവർ നേതൃത്വം നൽകി. പഠന ക്യാമ്പിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കല കുവൈറ്റ് ജോയിൻ സെക്രട്ടറി രജീഷ് നായർ, വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ എന്നിവർ സംസാരിച്ചു .

കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു ഹനീഫ് കലയുടെ മുതിർന്ന അംഗം സാം പൈനംമൂട്, മുൻ ഭാരവാഹി സി കെ നൗഷാദ് എന്നിവർ പങ്കെടുത്തു. പഠന ക്യാമ്പിന് അബുഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും എസ്‌സിക്യൂട്ടീവ് അംഗം പ്രസാദ്  നന്ദിയും രേഖപ്പെടുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top