05 June Monday

ഇന്ത്യൻ അംബാസഡർ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

കുവൈത്ത് സിറ്റി> ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും പുതിയ കരാറുകളിൽ ഏർപ്പെടുന്നതിന്റെയും ഭാഗമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്തിലെ വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തി.

കുവൈത്തിന്റെ ഏഷ്യയിലെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സമീഹ് ഈസ ജൗഹർ ഹയാത്തുമായി നടന്ന കൂടിക്കാഴ്ചയിൽ അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന വിദേശകാര്യ ഓഫിസ് ചർച്ചകളിൽ ഉരുത്തിരിഞ്ഞ തുടർനടപടികൾ നടപ്പാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

കുവൈത്ത് നിയമകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അൽ മാരി,കുവൈത്തിന്റെ പുതിയ പ്രോട്ടോകോൾ അഫയേഴ്സ്  അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി നബീൽ റാഷിദ് അൽ ദഖീൽ ,പുതിയ കോൺസുലാർ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അസീസ് അൽ ദേഹാനി തുടങ്ങിയവരുമായി ഡോ.ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top