Deshabhimani

പതിനായിരങ്ങൾ അണി നിരന്ന് ദുബായ് റൺ 2024

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 09:44 PM | 0 min read

ദുബായ് > ദുബായ് ഫിറ്റ്‌നെസ് ചാലഞ്ചിന്റെ ഭാഗമായി നടന്ന ദുബായ് റൺ 2024ൽ പങ്കെടുത്ത് പതിനായിരങ്ങൾ. ദുബായ് കരീടാവകാശി ഷൈഖ്  ഹംദാനും ദുബായ് റണ്ണിൽ പങ്കെടുക്കാനെത്തി. രാവിലെ 6.30 ന് തന്നെ റൺ ആരംഭിച്ചു.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനക്കൂട്ടത്തിന്റെ ഭാഗമായി റണ്ണിൽ പങ്കെടുത്തു. 10 കിലോമീറ്റർ വിഭാഗത്തിലാണ് ശെയ്ഖ് ഹംദാൻ പങ്കെടുത്തത്.

പല കൂട്ടയമകളും കമ്പനികളും അണി നിരന്ന ദുബായ് റണ്ണിൽ ഡിസംബർ രണ്ടിനും യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചും രാജ്യത്തിന് ആദരവ് അർപ്പിച്ച് ഓർമ ദുബായ് നടത്തുന്ന കേരളോത്സവ ബാനർ ഉയർത്തി പ്രവർത്തകർ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home