20 April Saturday

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ രണ്ടാം വാര്‍ഷികം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

കുവൈറ്റ് > ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്റെ രണ്ടാം വാര്‍ഷീകം 2018 ഏപ്രില്‍ 20 ന് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതല്‍ അബ്ബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്നു. കലാ രംഗത്ത് പ്രത്യേകിച്ച് സിനിമാ രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ആലപ്പുഴ ജില്ല ജന്മം നല്‍കിയ അതുല്ല്യ പ്രതിഭ നടന്‍ നെടുമുടി വേണുവിനെ അസോസിയേഷന്‍ ആദരിക്കുന്നു. ഇതോട് അനുബന്ധിച്ച് നടക്കുന്ന  സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ അംബാസിഡര്‍ എച്ച് ഇ ജീവാ സാഗര്‍ ഉത്ഘാടനം ചെയ്യും.

സമ്മേളനാന്തരം നടത്തപ്പെടുന്ന കലാ പരിപാടികളില്‍ പ്രശസ്ത പിന്നണി ഗായകരായ വിധു പ്രതാപ്, നയനാ നായര്‍, സലീല്‍ സലിം, ഡ്രമ്മിസ്റ്റ് ജിനോ ( ജൂനിയര്‍ ശിവമണി ), കോമഡി ആര്‍ട്ടിസ്റ്റ് ബൈജു ജോസ്, സ്റ്റാന്‍ലി കോട്ടയം എന്നിവര്‍ അണിനിരക്കുന്നു. പ്രസ്തുത പരിപാടിയുടെ വിശദീകരണത്തിനായി വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് രാജീവ് നടുവിലേമുറി അദ്ധ്യക്ഷത വഹിച്ചു. സണ്ണി പത്തിച്ചിറ, മാത്യു ചെന്നിത്തല, ബാബു പനമ്പള്ളി, ബിനോയ് ചന്ദ്രന്‍, ഫിലിപ്പ് സി വി തോമസ്, അജി കുട്ടപ്പന്‍, സിറില്‍ അലക്‌സ് ചമ്പക്കുളം, എന്നിവര്‍ പങ്കെടുത്തു. മീഡിയ  കണ്‍വീനര്‍ തോമസ് പള്ളിക്കല്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ നൈനാന്‍ ജോണ്‍ നന്ദിയും രേഖപ്പെടുത്തി.

 

പ്രധാന വാർത്തകൾ
 Top