17 September Tuesday

"പ്രവാസി ടാക്സി കുവൈറ്റ് ( PTK ) ലോഗോ പ്രകാശനം ചെയ്തു"

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

കുവൈറ്റിലെ ഇന്ത്യൻ ടാക്സി ഡ്രൈവേഴ്‌സിന്റെ കൂട്ടായ്മയായ ''പ്രവാസി  ടാക്സി കുവൈറ്റ് " ലോഗോ പ്രകാശനം ,അബ്ബാസിയ കേരളാ അസോസിയേഷൻ ഹാളിൽ പ്രസിഡന്റ് റാഫി നന്തി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ചു ലോക കേരളാ സഭാഗം ബാബു ഫ്രാൻസിസ്  പ്രമോദിന് നൽകി പ്രകാശനം ചെയ്തു .സലിം രാജ്‌ (കൺവീനർ -കുവൈറ്റ് യുണൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷൻ) പീറ്റർ (കേരളാ അസോസിയേഷൻ ) ഷിബു  എന്നിവർ ആശംസകളർപ്പിച്ചു .സെക്രട്ടറി സുനിൽ കുമാർ പറവൂർ സ്വാഗതവും , ട്രഷറർ റൊണാൽഡ് നന്ദിയും പറഞ്ഞു .സംഘടനയുമായി ചേർന്നു പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് 51119244.50349768 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു



പ്രധാന വാർത്തകൾ
 Top