19 July Friday

ഇന്ത്യൻ ഓവർസീസ് ഫോറം അന്താ രാഷ്ട്ര യോഗ ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

ദമ്മാം> ഇന്ത്യൻ ഓവർസീസ് ഫോറം ദമ്മാമിൽ അന്താരാഷ്‌ട്ര യോഗാദിനം ആചരിച്ചു. ദമ്മാം ജുബൈൽ ഹൈവേയിൽ Z 5 സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. സെമിനാർ, യോഗ പരിശീലനം എന്നിവ പരിപാടിയുടെ ഭാഗമായി. ഇന്ത്യൻ എംബസി സാമൂഹ്യ ക്ഷേമവിഭാഗം കോൺസിലർ ദേശ് ബന്ധു ഭാട്ടി, അറബ് യോഗ പരിശീലക ഹവാ അൽദാവൂദ്,  മുഖ്യാതിഥികളായി.

അന്താരാഷ്‌ട്ര യോഗാദിനാചരണ കമ്മറ്റി ചെയർമാൻ അബ്ദുള്ള മഞ്ചേരി, എൽ & ടി എക്സികുട്ടീവ് മാനേജർ വരദരാജൻ, മുബാറക് അൽ ഹാജരി, ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ തിരുനാവാക്കരിശ് , സിനിമാ നിർമ്മാതാവ് ജോളി ലോനപ്പൻ, ആർട്ട് ഓഫ് ലിവിങ് ഫാക്കൽറ്റി പാർത്ഥസാരഥി, യോഗ പരിശീലക ശ്രുതിധർ  ജി സോണി, എന്നിവർ പങ്കെടുത്തു. ഇന്ത്യൻ ഓവർസീസ് ഫോറം ദേശീയ സിക്രട്ടറി ശശിധരൻ, കിഴക്കൻ പ്രവിശ്യ പ്രസിഡണ്ട്  പ്രസാദ് എന്നിവർ നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
 Top