24 August Saturday

കൊല്ലം ജില്ലാ പ്രവാസി സമാജം,കുവൈറ്റ് ഇഫ്താർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

കുവൈറ്റ് സിറ്റി> കുവൈറ്റിലെ കൊല്ലം ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ  കൊല്ലം ജില്ലാ പ്രവാസി സമാജം ,കുവൈറ്റ് ഇഫ്താർ സംഘടിപ്പിച്ചു . മങ്കഫ് ഇന്ദ്രപ്രസ്ത ഓഡിറ്റോറിയത്തിൽ ചേർന്ന ഇഫ്താർ മീറ്റിൽ പ്രസിഡന്റ് സലിം രാജ് അദ്ധ്യക്ഷത വഹിച്ചു.ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാക്ഷണം നടത്തി. അലക്സ് മാത്യൂ ,ജേക്കബ്ബ് ചണ്ണപ്പെട്ട,ഷൈജിത്ത്, ബിനോയ് ചന്ദ്രൻ, വിപിൻ സക്കീർ  പുത്തൻപാലം, ഉണ്ണികൃഷ്ണൻ, ബാബു ഫ്രാൻസിസ്, അഡ്വ.ലാജി ജേക്കബ്ബ്, ജയൻ സദാശിവൻ ,അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു. ബിനിൽ ടി.ഡി. സ്വാഗതവും, തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു .ഫൈസൽ ഖിറാത്ത് ആലപിച്ചു .


പ്രധാന വാർത്തകൾ
 Top