07 April Tuesday

മക്കളെ കാണാൻ എത്തിയ അമ്മ റാസൽഖൈമയിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
  ദുബായ് > സന്ദർശക വിസയിൽ മക്കളെ  കാണാനെത്തിയ തലശ്ശേരി സ്വദേശിനി റാസൽഖൈമയിൽ അന്തരിച്ചു. തലശ്ശേരി കൊപ്പര കളത്തിലെ മാധവി നിവാസിലെ രതി ബാലൻ (65 വയസ്സ്) ആണ് മരിച്ചത്. നിഖിൽ , നമിത എന്നീ മക്കളും മരുമകൻ ശ്യാംകുമാറും  ആണ് ഇവിടെ ഉള്ളത്. ജനുവരിയിലാണ് രതി  റാസൽഖൈമയിൽ എത്തിയത്.
 
മൃതദേഹം റാസൽഖൈമ സക്കർ ആശുപത്രിയിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. വിമാനസർവീസ് ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാൻ സാധിക്കില്ല. 
 

പ്രധാന വാർത്തകൾ
 Top