26 May Tuesday

സൗദിയില്‍ വിദേശികള്‍ക്ക് സ്വതന്ത്രമായി സ്പോണ്‍സര്‍ഷിപ്പ് മാറ്റം, റീ എന്‍ട്രി, എക്‌സിറ്റ് പരിഷ്‌കാരത്തെ കുറിച്ച് ആലോചന

എം എം നഈംUpdated: Sunday Feb 23, 2020

ദമ്മാം > സൗദിയില്‍ വിദേശ തൊഴിലാളിക്കു സ്പോണ്‍ഷിപ്പ് മാറ്റം, റീഎന്‍ട്രി, എക്സിറ്റ് തുടങ്ങിയവ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്വതന്ത്രമായി അനുവദിക്കുന്നതിനെക്കുറിച്ച് ആലോചന. കിംഗ് അബ്ദുല്‍ അസീസ് നാഷണല്‍ ഡയലോഗ് സെന്ററില്‍ തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍രാജിഹിയുടെ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച് പ്രത്യേക ചര്‍ച്ച നടന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മറ്റു വിദഗ്ധരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

തൊഴിലാളി രാജ്യത്ത് പ്രവേശിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായ ശേഷമോ, അല്ലെങ്കില്‍ ആദ്യ തൊഴില്‍ കരാര്‍ പൂര്‍ത്തിയായ ശേഷമോ തൊഴിലാളിക്കു ഇഷ്മുള്ള മറ്റൊരു തൊഴിലുടമയിലേക്കു നിലവിലുള്ള സ്പോണ്‍സറുടെ അനുമതിയില്ലാതെ മാറാന്‍ അനുവദിക്കാമെന്നാണ് അഭിപ്രായം. തൊഴിലാളിക്കു സ്വതന്ത്രമായി റീഎന്‍ട്രി വിസ അനുവദിക്കുന്നതിനെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. റീ എന്‍ട്രി വിസയില്‍ പോയി തിരിച്ചുവരാത്തവര്‍ക്ക് മറ്റൊരു തൊഴില്‍ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നതിനു 5 വര്‍ഷത്തെ നിരോധനമേര്‍പ്പെടുത്തുന്ന ശിക്ഷാനടപടി സ്വീകരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. നിലവില്‍ ഇത് മൂന്ന് വര്‍ഷത്തേക്കാണ്.

പുതിയ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കുറയ്ക്കല്‍, തൊഴിലാളികളുടെ കൂടുതല്‍ അവകാശ സംരക്ഷണം. തുടങ്ങിയ പരിഷ്‌കരണങ്ങളിലുടെ തൊഴില്‍മേഖല വിപുലപ്പെടുത്തലാണ് ലക്ഷ്യം.


പ്രധാന വാർത്തകൾ
 Top