18 November Monday

അഞ്ചു വർഷംകൊണ്ട് കുവൈറ്റിൽ എത്തിയത് 175000 ഇന്ത്യക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

കുവൈറ്റ് സിറ്റി> കഴിഞ്ഞ അഞ്ചു  വർഷംകൊണ്ട് കുവൈറ്റിൽ  ജോലി തേടി എത്തിയത്  ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം ഇന്ത്യക്കാരെന്നു കണക്കുകൾ. ഈ കാലയളവിൽ രാജ്യത്തെത്തിയ വിദേശികളുടെ എണ്ണം മൂന്നു ലക്ഷത്തി അറുപത്തി നാലായിരത്തി അഞ്ഞൂറാണെന്നും ഒദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഈ കണക്കനുസരിച്ചു ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നാണ് തൊഴിൽ തേടി കുവൈറ്റിൽ എത്തിയത്. എൺപതിനായിരം തൊഴിലാളികൾ എത്തിയ ഈജിപ്‍താണ് രണ്ടാമത്. നിർമാണ മേഖലയിലേക്കാണ് കൂടുതൽ പേരും വന്നു ചേർന്നിട്ടുള്ളത്. സെക്യൂരിറ്റി ജീവനക്കാർ, നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന ഡ്രൈവർമാർ, ഓപ്പറേറ്റമാർ തുടങ്ങിയവരാണ് അഞ്ചു വർഷംകൊണ്ട് വന്നെത്തിയവരിൽ പകുതിയിൽ അധികവും.

എന്നാൽ തൊഴിൽ വിപണിയിലെ ജനസംഖ്യ പരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ  വിവിധ  വകുപ്പുകൾ കൈക്കൊണ്ടു വരികയാണെന്നും രാജ്യത്തേക്ക് വരുന്ന വിദഗ്‌ധ തൊഴിലാളികൾക്ക് മിനിമം യോഗ്യത നിശ്ചയിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ സാമ്പത്തിക കാര്യ മന്ത്രി മറിയം അൽ അഖീൽ പറഞ്ഞു  

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top